റിയാദ്: കഴിഞ്ഞ ആഴ്ച സൗദി അറേബ്യയില്‍ വച്ച് ഡാനിഷ് പൗരന് നേരെ വെടിയുതിര്‍ത്തതിന്റെ ഉത്തരവാദിത്വം ഒരുകൂട്ടം ഐഎസ് അനുകൂലികള്‍ ഏറ്റെടുത്തു. ഇവര്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അവര്‍ പുറത്തു വിട്ടു.
എന്നാല്‍ ഡാനിഷ് പൗരന് വെടിവയ്പ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പരിപൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. നവംബര്‍ 22നാണ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഡാനിഷ് പൗരന് റിയാദില്‍ വച്ച് ചുമലില്‍ വെടിയേറ്റത്. പരിക്കേറ്റെങ്കിലും ഇയാളുടെ നില ഭേദപ്പെട്ടു വരുന്നു.
സിറയയിലെ ആക്രമണങ്ങള്‍ക്കെതിരെ സമരം നടത്തുന്നവരെയും ഷിയാ മുസ്ലിംങ്ങളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യൂറോപ്പുകാരെയും ആക്രമിക്കാന്‍ സൗദി അറേബ്യയിലെ അണികളോട് ഐഎസ് നവംബറില്‍ ആവശ്യപ്പെട്ടിരുന്നു. സിറിയയിലും ഇറാഖിലും യുദ്ധം ചെയ്യാന്‍ ഏതാണ്ട് 2000 പൗരന്മാര് പോയതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിരുന്നു.
ഇതില്‍ 600 പേര് മടങ്ങിയെത്തിയെന്നും അവരെ തടങ്കലിലാക്കിയെന്നും മറ്റുള്ളവര്‍ മരിച്ചെന്നുമാണ് സൗദിയുടെ വിശദീകരണം. സിറിയയും ഇറാഖും തമ്മിലുള്ള യുദ്ധവും ഐഎസിന്റെ ആവിര്‍ഭാവവും ആഭ്യന്തര ആക്രമണം രൂക്ഷമാക്കുമെന്ന് അധികൃതര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.സൗദിയില്‍ ഭീകരര്‍ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി 2003നും 2006നും ഇടയ്ക്ക് നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
നവംബര്‍ ആദ്യം ഐഎസുമായി ബന്ധമുള്ള സുന്നി ഭീകരരുടെ ആക്രമണത്തില്‍ കിഴക്കന്‍ പ്രവിശ്യയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 70 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: