ഇന്ന് ലോക എയ്ഡ്സ് ദിനം. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്സില്ലാത്ത തലമുറ എന്നതാണ് ഇത്തവണത്തെ സന്ദേശം. 1981 ല്‍ ആദ്യമായി അമേരിക്കയിലാണ് എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എയ്ഡ്സിനെതിരായ മരുന്നും ചികിത്സയും ഇല്ലാതിരുന്നിടത്ത് നിന്ന് ലോകം മുന്നേറി കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും എച്ച്ഐവിക്ക് ഒരു പരിധി വരെ ശമനമുണ്ടാക്കാന്‍ സാധിച്ചു.
ലോകത്തെ കാര്‍ന്ന് തിന്ന മാരക വൈറസ് ഏകദേശം നാല് കോടിയോളം ജീവനുകള്‍ എടുത്തു. കഴിഞ്ഞ വര്‍ഷം മാത്രം 15 ലക്ഷം ആളുകളാണ് എയ്ഡ്സ് ബാധിച്ച് മരിച്ചത്. 25 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിവര്‍ഷം എയ്ഡ്സ് ബാധിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോക എയ്!ഡ്സ് ദിനാചരണത്തിന്റെ 26-ാം വര്‍ഷത്തില്‍ നാല് കോടിയോളം എച്ച്ഐവി ബാധിതര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അരലക്ഷത്തോളം പേര് കേരളത്തിലാണ്.
1988 മുതലാണ് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എയ്ഡ്സിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സ, അവബോധം, അന്താരാഷ്ട്ര സഹകരണം എന്നിവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: