കെയ്റോ: കൂട്ടക്കൊലക്കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്നി മുബാരക്കിനെ ഈജിപ്ഷ്യന്‍ കോടതി കുറ്റവിമുക്തനാക്കി. 2011ല്‍ തനിക്കെതിരെ കലാപം നടത്തിയ 239 പേരെ വധിച്ചുവെന്നായിരുന്നു കേസ്.
കലാപകാരികള്‍ അധികാരം പിടിച്ചെടുത്ത് മുബാരക്കിനെ രാജിവയ്പ്പിച്ചിരുന്നു. കലാപത്തിനിടെ 800 ഓളം പേരാണ് കൊല്ലപ്പെട്ടത്.
മുബാരക്കിന്റെ, മുപ്പതു വര്‍ഷം നീണ്ട ദുഷ്ഭരണം അഴിമതിയുടെ യുഗമായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും അസഹനീയമായതോടെയാണ് ഇയാള്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഒടുവില്‍ 2011 ഫെബ്രുവരി 11ന് മുബാരക്കിന് രാജിവയ്ക്കേണ്ടിവരികയായിരുന്നു.
നിരവധി അഴിമതിക്കേസുകളും കൊലക്കേസും ചുമത്തി അറസ്റ്റു ചെയ്ത മുബാരക്കിനെ ജയിലില്‍ അടച്ചിരിക്കുകയാണ്. കൂട്ടക്കൊലക്കേസിലും ഒരഴിമതിക്കേസിലും കോടതി വിമുക്തനാക്കിയെങ്കിലും മുബാരക്കിന് പുറത്തുവരാന്‍ കഴിയില്ല. മറ്റൊരു കേസില്‍ കോടതി നേരത്തെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നതാണ് കാരണം.
മുബാരക്കിന്റെ അടുത്തയാളെന്ന് കരുതപ്പെടുന്ന, ജനം ഭീതിയോടെ കണ്ടിരുന്ന ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അഡ്ലിയെയും മുബാരക്കിന്റെ ആറ് സുരക്ഷാ കമാന്‍ഡര്‍മാരെയും ആറു കൂട്ടക്കൊലക്കേസില്‍ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. 86കാരനായ മുബാരക് രോഗബാധിതനും അവശനുമാണ്. സ്ട്രച്ചറിലാണ് മുബാരക്കിനെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: