വാഷിംഗ്ടണ്‍: രണ്ട് എഫ്ബിഐ ഓഫീസര്‍മാരെ വടക്കന്‍ ലൂയിസ് കൗണ്ടിയിലെ വീടിനുള്ളില്‍ വെടികൊണ്ട് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. മൈക്കേല്‍ ബ്രൗണ്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണോ ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞാതന്‍ തങ്ങളെ പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് ഏജന്റുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് എഫ്ബിഐ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. രണ്ടു ദിവസമായി കലാപം തുടരുന്ന സെന്റ് ലൂയിസില്‍ പോലീസിനെ സഹായിക്കാനായി നാഷണല്‍ ഗാര്‍ഡ് ട്രൂപ്പിലെ 2000 പേരെക്കൂടി അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ തെറ്റിദ്ധരിച്ച് പോലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രകടനവും കലാപവും പടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: