ബാഗ്ദാദ്: സ്വവര്‍ഗാനുരാഗികളെന്ന് സ്വയം സമ്മതിച്ച രണ്ട് സിറിയക്കാരെ കല്ലെറിഞ്ഞ് കൊന്ന് ഐഎസ്ഐഎസ് തങ്ങളുടെ ആദ്യവിധി നടപ്പാക്കി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 18 കാരനും അപരന് 20 കാരനുമാണ്. ഇറാഖി അതിര്‍ത്തിക്കടത്തുള്ള കിഴക്കന്‍ പ്രവിശ്യയായ ദിയര്‍ എസ്സോറിലെ മായാദീനില് വച്ചാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
ഇവരുടെ സ്വവര്‍ഗാനുരാഗ കേളികളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി ഐഎസ് വക്താവ് പറഞ്ഞു. ദിയര്‍ എസ്സോര്‍ നഗരത്തില്‍ വച്ചാണ് 18 കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. സിറയയില്‍ ഈ മാസം നിരവധി സ്ത്രീകളെ ഐഎസ് കല്ലെറിഞ്ഞ് കൊന്ന് ശിക്ഷ നടപ്പാക്കിയതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: