ബീജിംഗ്: ചൈനയില്‍ ചെറുഭൂചലനത്തെ തുടര്‍ന്ന് കല്‍ക്കരി ഖനിയിലുണ്ടായ തീപിടുത്തത്തില്‍ 24 തൊഴിലാളികള്‍ വെന്തുമരിച്ചു. അപകടത്തില്‍ 52 പേര്‍ക്ക് ഗരുതര പൊള്ളലേറ്റു.
ചൈനയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ലിയോനിങ്ങിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പ്രദേശത്ത് റിക്ടര്‍സ്കെയിലില്‍ 1.6 തീവ്രവത രേഖപ്പെടുത്തിയ ചെറുഭൂചലനം അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: