ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ബോംബ് സ്ഫോടന പരമ്പരയില്‍ 16 പേര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ സമീപ പ്രദേശമായ ഷാബിലാണ് ആദ്യ സ്ഫോടനം നടന്നത്.
മറ്റൊരു സ്ഫോടനം ബാഗ്ദാദിന്റെ തെക്കു കിഴക്കന്‍ മേഖലയിലാണ് നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ബാഗ്ദാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
ബഗ്ദാദിന് തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന യൂസുഫിയാഗ് പട്ടണത്തില്‍ കാര്‍ ബോംബ് സ്ഫോടനം ഉണ്ടായതിനു തൊട്ടടുത്ത ദിവസമാണ് അല്ഷാബിലും സ്ഫോടനം നടന്നത്. യൂസുഫിയാഗിലുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ മുതല്‍ ബഗ്ദാദിലെ ഒട്ടേറെ പ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഷിയ, സുന്നി, കുര്‍ദ്, ക്രിസ്ത്യന്‍സ് തുടങ്ങിയ വിഭാഗങ്ങളെല്ലാം തന്നെ ഭീകരരുടെ ഭീഷണിയിലാണ്. ഇറാഖിലുണ്ടായ വിവിധ ആക്രമണത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 1,270 പേര് കൊല്ലപ്പെട്ടുവെന്നാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്.
അതേസമയം ബാഗ്ദാദില്‍ ഇന്നുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരര്‍ ആണെന്ന നിഗമനത്തിലാണ് ഇറാഖി ഭരണകൂടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: