കായംകുളം: പരബ്രഹ്മ ദര്‍ശനത്തിന് ഓച്ചിറയില്‍ ഭക്തജന തിരക്ക്. മണ്ഡലകാലം ആരംഭിച്ചതോടെ ഓച്ചിറയില്‍ ഭക്തരുടെ പ്രവാഹം. മുദ്ര അണിഞ്ഞ് വ്രതംനോറ്റ് ശബരിമല ദര്‍ശനത്തിന് പോകുവാന്‍ കന്നി അയ്യപ്പന്മാര് മുതല്‍ ഗുരു സ്വാമിമാര്‍ വരെ ഓച്ചിറ പരബ്രഹ്മത്തിന് മുന്നില്‍ എത്തി വണങ്ങുന്നു.
രണ്ട് ആല്‍ത്തറയിലും ഒണ്ടിക്കാവിലും സമീപമുള്ള അയ്യപ്പക്ഷേത്രത്തിലും മഹാലക്ഷമി അമ്പലത്തിലും ദര്‍ശനത്തിന് എത്തുന്നവരുടെ തിരക്കാണ്. ലൗകിക ജീവിതം വെടിഞ്ഞ് പന്ത്രണ്ട് ദിവസം പരബ്രഹ്മസന്നിധിയില്‍ ഭജനമിരുന്ന മോക്ഷത്തിനെത്തിയവരും ഭഗവത് ദര്‍ശനത്തിന് ഇവര്‍ക്കൊപ്പം പങ്കുചേരാനും എത്തുന്ന ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഓച്ചിറയെ ജനസാഗരമാക്കുകയാണ്. നന്ദികേശന്മാരെ തൊട്ടുവണങ്ങി മുദ്ര അണിയാന്‍ തുളസി മാലയും രുദ്രാക്ഷമാലയും കൈയ്യിലേന്തി ആയിരക്കണക്കിന് ഭക്തരാണ് പരബ്രഹ്മ സന്നിധിയില്‍ എത്തുന്നത്.
പടനിലത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാര്‍ഷിക വ്യാവസായിക ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും നിരവധിപേര്‍ ഓച്ചിറയില്‍ എത്തുന്നു. ഗൃഹോപകരണങ്ങളും കാര്‍ഷിക വിളകളുടെയും വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുസ്തകശാലകള്‍, ആര്‍ട്ട്ഗാലറികള്‍, സര്‍ക്കസ് കാര്ണിവല്ലുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: