ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ജീവനക്കാരോടും സ്ത്രീകളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുകയാണെന്ന പരാതിയെ കുറിച്ച് അനേ്വഷിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് കോപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.സാഗര സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഡോക്ടര്‍ സ്ത്രീകളെ അപമാനിക്കുന്നതായി പരാതിയില്‍ പറയുന്നു. കമ്മീഷന് കേപ്പ് ഡയറക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഡോക്ടര്‍ക്കെതിരെ നേരത്തെ ഒരഭിഭാഷക ഇത്തരത്തില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണവുമായി അവര്‍ സഹകരിച്ചില്ലെന്ന് കേപ്പ് ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ജോലിക്കിടെ സംഭവിക്കുന്ന അപൂര്‍വ്വ സംഭവമാണിതെന്നും പരാതിക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ താന്‍ ഖേദിക്കുകയാണെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും കേപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
എന്നാല്‍ ജീവനക്കാര്‍ നേരിട്ട അപമാനത്തെ കുറിച്ച് കേപ്പ് ഡയറക്ടറുടെ വിശദീകരണത്തില്‍ യാതൊരു പരാമര്‍ശവുമില്ലെന്ന് കമ്മീഷന് അംഗം ആര്. നടരാജന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ആരോപണത്തെ കുറിച്ച് അനേ്വഷിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: