ന്യൂദല്‍ഹി: ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും ആദ്യഘട്ട നിയമസഭാ വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും.
ജമ്മു കാശ്മീരില്‍ 15 മണ്ഡലങ്ങളിലും, ജാര്‍ഖണ്ഡില്‍ 13 മണ്ഡലങ്ങളിലുമാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപി, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികളുടെ ശക്തമായ പോരാട്ടമാണു കാഷ്മീരില്‍ നടക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തിയിരുന്നു. പരസ്യപ്രചാരണം ഞായറാഴ്ച്ച് വൈകിട്ട് അവസാനിച്ചു.
കാശ്മീരില്‍ 15 മണ്ഡലങ്ങളിലായി 123 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി, പിഡിപി കക്ഷികള്‍ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണു വിലയിരുത്തല്‍.
അതേസമയം ജാര്‍ഖണ്ഡില്‍ ആറു ജില്ലകളിലെ 13 സീറ്റുകളിലേക്കു 199 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സ്റ്റുഡന്റ്സ് യൂണിയന് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്നീ കക്ഷികളടങ്ങിയ സഖ്യവുമായി ബിജെപിയും കോണ്‍ഗ്രസ്- ആര്‍ജെഡി- ജെഡി(യു) എന്നീ കക്ഷികളും മത്സരിക്കുന്നു. ഭരണകക്ഷിയായ ജെഎംഎം ഒറ്റയ്ക്കാണു മത്സരിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഭീകരവാദ ഭീക്ഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാശ്മീരിലും, മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡിലും വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: