കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 45 പേര് മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക വോളിബാള്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് നുഴഞ്ഞു കയറിയ ചാവേര്‍ ഭീകരന് കാണികളുടെ ഇടയിലിരുന്ന് സ്ഫോടനം നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്ടിക പ്രവിശ്യയിലാണ് സ്ഫോടനം നടന്നതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മുഖ്ലസ് അഫ്ഗാന് അറിയിച്ചു
യഹ്യാഖില് ജില്ലയില്‍ ഇന്ന നടന്ന ജില്ലാന്തര വോളിബാള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു സ്ഫോടനം നടന്നത്. നൂറുകണക്കിന് ആള്‍ക്കാരാണ് മത്സരം കാണാന്‍ തടിച്ചു കൂടിയിരുന്നത്. അഫ്ഗാന് പൗരന്മാരാണ് പരിക്കേറ്റതിലേറെ പേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: