കോട്ടയം: ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിന്റെ വിജയത്തിനായി ജില്ലയില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ സജീവമായി. തീര്‍ത്ഥാടന പ്രചാരണം, കലാസാഹിത്യ മത്സരങ്ങള്‍, വിളംബര സമ്മേളനങ്ങള്‍, ഇവയൊക്കെ ശാഖാ സ്ഥാപന മായ വൈക്കം ഉയനാപുരം ശ്രീനാരായണ കേന്ദ്രം പാമ്പാടി പൂതക്കുഴി ഗുരുദേവ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കുറിച്ചി അദ്വൈതവിദ്യാശ്രമം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ഗുരുധര്‍മ്മ പ്രചാരണസഭാ യൂണിറ്റുകളിലും വിവിധ ചടങ്ങുകള്‍ ആരംഭിച്ചു.
പാമ്പാടി പൂതക്കുഴി ക്ഷേത്രത്തില്‍ ജില്ലാതല വിളംബരം സ്വാമി ധര്‍മ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി മണ്ഡലത്തില്‍ തൃക്കൊടിത്താനം ആരമലയില്‍ ശിവഗിരിമഠത്തിലെ സ്വാമി ശാരദാനന്ദ, ആലവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
30ന് കുറിച്ച് അദ്വൈത വിദ്യാശ്രമത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്തും തീര്‍ത്ഥാടന വിളംബരം ഉദ്ഘാടനം ചെയ്യും. 30ന് പൂതക്കുഴി ക്ഷേത്രത്തില്‍ നിന്നും വിളംബര റാലി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: