വാഴൂര്‍: മേജര്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ എതിരേല്പു മണ്ഡപസമര്‍പ്പണം 23ന് നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന് നായര്‍ രാവിലെ 9.30ന് സമര്‍പ്പണം നിര്‍വ്വഹിക്കും. കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടുത്സവത്തോടനുബന്ധിച്ച് എഴുന്നെള്ളത്ത് എത്തിച്ചേരുന്ന തേക്കാനം എതിരേറ്റുമാക്കല് ആല്ത്തറയോടനുബന്ധിച്ചുള്ള മന്ദിരമാണ് പുതുക്കിപ്പണിത് സമര്‍പ്പിക്കുന്നത്.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്ത് കുമാര്‍, അസി. കമ്മീഷണര്‍ നിത്യജിത്ത്, അസി. എഞ്ചിനീയര്‍ പി.ഡി. ഷാജിമോന്‍, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ ഡി. ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: