ചവറ: ശങ്കരമംഗലത്തും പരിസരത്തുമായി അലഞ്ഞുതിരിഞ്ഞു നടന്ന യുവാവിനെ ചവറ പോലീസും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തില്‍ ഏല്പിച്ചു. ബീഹാര്‍ സമസ്തിപ്യൂര് ജില്ലയില്‍ അര്ജുന് (25) എന്ന യുവാവിനെയാണ് അഭയകേന്ദ്രത്തില്‍ ഏല്പിച്ചത്. ഹിന്ദി മാത്രം സംസാരിക്കുന്ന ഇയാള്‍ക്ക് മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഉണ്ട്. മാനസിക വിഭ്രാന്തി അനുഭവപ്പെടുന്ന അര്ജുനന് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഈ യുവാവ് കൂലിപണി ചെയ്താണ് ജിവിച്ചുവന്നത്. എന്നാണ് നാടുവിട്ടതെന്നോ കുടുംബത്തെക്കുറിച്ചുള്ള വിശദവിവരങ്ങളോ ഇയാള്‍ക്ക് അറിയില്ല. പൊതു പ്രവര്‍ത്തകനായ സിദ്ദിഖ് മംഗലശ്ശേരി ചവറ പോലീസില്‍ നിന്നും യുവാവിനെ ഏറ്റുവാങ്ങി അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: