കോട്ടയം: ഇടതു മുന്നണിയിലേക്ക് കെ.എം മാണിയെ വേണ്ടെന്ന സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന പാര്‍ട്ടി സെക്രട്ടറി സ്ഥാനം നിലനിര്‍ത്താനുള്ള തന്ത്രമാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി .
മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി സര്വ്വഥായോഗ്യനാണെന്ന് പലതവണ പന്ന്യന്‍ രവീന്ദ്രന് പരസ്യമായി പറഞ്ഞിരുന്നു. ആ ചൂണ്ടയില്‍ കൊത്താന്‍ താനില്ലെന്ന് കെ.എം മാണി അതിന് മറുപടിയും നല്‍കിയിരുന്നു.
വസ്തുത ഇതായിരിക്കേ ഇടതുമുന്നണിക്ക് കെ.എം മാണിയെ വേണ്ടയെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന ഗൂഢോദ്ദേശത്തോടെയാണ്. സിപിഐയില്‍ അനുദിനം അനഭിമതനായിക്കൊണ്ടിരിക്കുന്ന പന്ന്യന്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാനായി വീര ചരിതമാടി പാര്‍ട്ടി സെക്രട്ടറിയായി തുടരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പുതുശ്ശേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: