ചെങ്ങന്നൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വ്യാജമദ്യവുമായി ഒരാളെ ചെങ്ങന്നൂര്‍ എക്സൈസ് പിടികൂടി. പുലിയൂര് പെരുംപെട്ടില് വീട്ടില്‍ മോഹനന് പിള്ള (45)യെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും മൂന്നര ലിറ്റര്‍ വ്യാജ മദ്യം പിടികൂടി. നഗരത്തിലെ ഇന്റസ്ട്രിയല്‍ ട്രേഡ് സെന്റര്‍, രാജ് ഇന്റര്‍നാഷണല്‍, ചിപ്പി തീയറ്റര്‍ കെട്ടിടങ്ങളുടെ പിന്നില്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെ വര്‍ഷങ്ങളായി വ്യാജ മദ്യം ഇയാള്‍ കച്ചവടം നടത്തി വരികയായിരുന്നുവെന്ന് ജോസ് പ്രതാപ് അറിയിച്ചു. അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍ ജോര്‍ജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദരാജ്, രാജീവ്, അനു, ജിയേഷ്, പ്രവീണ്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: