ആലപ്പുഴ: ലൗജിഹാദിന്റെ കെണിയൊരുക്കാന്‍ ആലപ്പുഴ നഗരത്തിലെ വിവിധ സ്കൂളുകള്‍ക്കു സമീപം ഒരുസംഘം യുവാക്കള്‍ തമ്പടിക്കുന്നു.പൂവാല ശല്യം മൂലം വിദ്യാര്‍ത്ഥിനികള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയുന്നില്ല. രാവിലെയും വൈകുന്നേരങ്ങളിലുമാണ് വിദ്യാര്‍ത്ഥിനികളെ പിറകെ നടന്ന് ശല്യം ചെയ്യുന്നതായി പരാതിയുയര്‍ന്നിട്ടുള്ളത്. റോഡു ക്രോസു ചെയ്യുന്നതിനായി സീബ്രാ ലൈനുകള്ക്കരികെ നില്ക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ഇക്കൂട്ടരുടെ സ്ഥിരം ഇരകള്‍. നഗരത്തിലെ ഒരു പ്രമുഖ പെണ്‍കുട്ടികളുടെ സ്ക്കൂളിന് സമീപമാണ് ഇക്കൂട്ടരുടെ ശല്യം ഏറെയുള്ളത്. സ്ക്കൂളിന് എതിര്‍വശത്തെ ചില വസ്ത്രവ്യാപാരശാലകളിലും ചില വഴിയോരകച്ചവടസ്ഥാപനങ്ങളിലുമാണ് ഇവര്‍ തമ്പടിക്കുന്നത്.
കുട്ടികളുടെ ബാഗിലും സൈക്കിളിന്റെ കുട്ടയിലും പേരും ഫോണ്‍ നമ്പറും കുറിച്ച പേപ്പര്‍തുണ്ടുകള്‍ ഇടുകയും ഫോണ്‍ വിളിക്കണമെന്ന് ആവശ്യപ്പെടുകയുമാണിവര് ചെയ്യുന്നത്. വിളിച്ചില്ലെങ്കില്‍ പിറ്റേന്ന് പിറകേ നടന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. ആഴ്ചകള്‍ക്കു മുമ്പ് പൂവാലശല്യം സംബന്ധിച്ച് രണ്ടു വിദ്യാര്‍ത്ഥിനികള്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ആരോപണ വിധേയരെ വിളിപ്പിക്കുകയും ശാസിച്ചു വിടുകയും ചെയ്തെങ്കിലും ഇവര്‍ വീണ്ടും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നതു തുടരുകയാണെന്നും ആക്ഷേപമുണ്ട്.
സ്കൂളുകള്‍ക്കു സമീപത്ത് കടകളില്‍ തമ്പടിക്കുന്നവരാണ് ശല്യം ചെയ്യുന്നവരില്‍ പലരുമെന്നും പറയുന്നു. കൂടാതെ വൈകുന്നേരങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുമായി അമിത വേഗതയില്‍ പായുന്നവരും ശല്യക്കാരില്‍ പെടുന്നു. കഴിഞ്ഞദിവസം ഇത്തരത്തില്‍ പാഞ്ഞ വാഹനം ജില്ലാകോടതിക്കു മുന്‍വശം അപകടത്തില്‍ പെടുകയും ഒരുസ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലൈസന്‍സ് പോലുമില്ലാത്തവരാണ് ഇത്തരത്തില്‍ അപകടങ്ങളുണ്ടാക്കുന്ന തരത്തില്‍ നിരത്തില്‍ ചീറിപ്പായുന്നവരില്‍ ഏറെയും. പോലീസ് പരിശോധന കാര്യക്ഷമമാക്കി ഇത്തരക്കാരെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അടുത്തിടെ നഗരത്തിലെ ഒരു സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനികളുടെ സംഘം കന്യാകുമാരിയിലേക്ക് യാത്ര പോയിരുന്നു. ഇവര്‍ അവിടെയെത്തും മുമ്പ് തന്നെ സ്കൂളിന് സമീപം പതിവായി തങ്ങുന്ന യുവാക്കളും കന്യാകുമാരിയില്‍ എത്തിയത് അദ്ധ്യാപകരെ പോലും ഞെട്ടിച്ചിരുന്നു. പോലീസും അദ്ധ്യാപക-രക്ഷകര്‍ത്തൃ സംഘടനകളും ഇക്കാര്യത്തില്‍ സജീവ ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: