ബാഗ്ദാദ്: മുതിര്‍ന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് വടക്കന്‍ ഇറാക്കി നഗരമായ മോസൂളിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസൂളിലെ പുരോഗമന തീവ്രവാദ ഗ്രൂപ്പിന്റെ തലവന്‍ റദ്വാന് താലിബ് അല്‍ ഹമദൗനി ആണ് കാറില്‍ സഞ്ചരിക്കുമ്പോള്‍ വ്യോമാക്രമണത്തില്‍ മരിച്ചത്. കാറോടിച്ചിരുന്ന ഡ്രൈവറും ആക്രമണത്തില്‍ മരിച്ചു.
ജൂണോടെ അപ്രതിരോധമായ ഇറാഖ് സൈന്യത്തെ പരാജയപ്പെടുത്തി വടക്കന്‍ ഇറാഖ് ഐഎസ് കൈപ്പിടിയിലൊതുക്കിയിരുന്നു. സുന്നി വിഭാഗത്തിന്റെ ഹൃദയഭൂമിയായ അന്‍ബാര്‍ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ മോസൂളിലെ ഗവര്‍ണര്‍ കൂടിയായ ഹമദൗനിയുടെ മൃതദേഹം ബുധനാഴ്ച തന്നെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: