വാഷിങ്ടെണ്‍: അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഏഴായി. അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലകളിലാണ് മഞ്ഞുവീഴ്ച ശക്തമായിരിക്കുന്നത്. മിക്ക നഗരങ്ങളിലും അന്തരീക്ഷ ഊഷ്മാവ് 32 ഫാരന്‍ഹീറ്റിന് താഴെയാണ്.
പലയിടങ്ങളിലും അഞ്ചടിയിലും മുകളിലാണ് മഞ്ഞ് പുതഞ്ഞ് കിടക്കുന്നത്. ആര്‍ട്ടിക് ധ്രുവ മേഖലയില്‍ നിന്നുള്ള ശീതകാറ്റാണ് കൊടും തണുപ്പിന് കാരണം. ന്യൂയോര്‍ക്കിലെ ബഫല്ലോ സിറ്റിയില്‍ മാത്രം ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും നാലു പേരാണ് മരിച്ചത്.
ന്യൂയോര്‍ക്കിലെ പത്ത് നഗരങ്ങളില്‍
മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിന്റെ പലഭാഗങ്ങളിലും മൂന്ന് മുതല്‍ നാല് അടി വരെ മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചിരിക്കയാണ്.
നിരവധി പേര് വാഹനങ്ങളിലും വീടുകളിലും കുടുങ്ങിക്കിടക്കുകയാണ്. ന്യൂയോര്‍ക്കിലെ ട്രെയിന്‍ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡുകളിലെ മഞ്ഞുനീക്കാനായി നൂറോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
നാലു മിനിറ്റിനിടെ ആറടിയോളം ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. അമേരിക്കയുടെ അമ്പതോളം സ്റ്റേറ്റുകളില്‍ കനത്ത ശീതകാറ്റടിക്കുന്നുണ്ട്. 1976 നുശേഷമുണ്ടായ ഏറ്റവും തണുത്ത നവംബറാണിതെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: