പാലക്കാട്: വിശ്വഹിന്ദു പരിഷത്തിന്റെ സുവര്ണ്ണജയന്തിയോടാനുബന്ധിച്ച് പര്യടനമാരംഭിച്ച രഥയാത്രയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണം വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
17ന് കാസര്‍ഗോഡ് നിന്നാരംഭിച്ച രഥയാത്ര 23ന് ജില്ലയിലെത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വീകരിക്കുന്ന രഥയാത്രക്ക് നാല് കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
കാലത്ത് 9മണിക്ക് മേലെ പട്ടാമ്പിയില്‍ ആദ്യ സ്വീകരണം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. എ.വി.വിശ്വനാഥശര്‍മ്മ അധ്യക്ഷതവഹിക്കും.
11മണിക്ക് ഒറ്റപ്പാലം ഓപ്പണ്‍ ഓഡിറ്റോറിത്തില്‍ വിഎച്ച്പി ജില്ലാ വൈസ്പ്രസിഡന്റ് അയ്യപ്പന്റെ അധ്യക്ഷതയില്‍ ബജ് രംഗദള്‍ സംസ്ഥാന സംയോജക് പി.ജി.കണ്ണന് മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് നാലിന് വടക്കന്തറ തിരുപുരായ്ക്കല്‍ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ വിഎച്ച്പി ജില്ലാഅധ്യക്ഷന്‍ സതീഷ് മേനോന് അധ്യക്ഷതവഹിക്കും.
മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും., വൈകീട്ട് ആറിന് കൊല്ലങ്കോട് ഗായത്രി കോംപ്ലക്സില്‍ നടക്കുന്ന ജില്ലയിലെ അവസാന സ്വീകരണയോഗത്തില്‍ ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് എം.മുകുന്ദന് മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം കണ്‍വീനര്‍ കെ.ദാമോദരന്‍ അധ്യക്ഷതവഹിക്കും. പത്രസമ്മേളനത്തില്‍ അഡ്വ എം ഉദയകുമാര്‍, അഡ്വ അനൂപ് കുമാര്‍, കൃഷ്ണന്‍കുട്ടി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: