ഹരിപ്പാട്: മണ്ണാറശാലയില്‍ ഡിവൈഎഫ്ഐ ഗുണ്ടാസംഘം ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ മണ്ണാറശാല കുരിയാംപടിക്കല് സൂരജി (19)നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.ഹരിപ്പാട് തുലാംപറമ്പ് കോളാറ്റ് തെക്കതില്‍ അനസാ (23)ണ് അറസ്റ്റിലായത്. ഇയാള്‍ കൊല്ലം ഇളവന്നൂര്‍ ചന്ദനതോപ്പ് സീതമണ്സിലില് താമസക്കാരനാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അനസിനെ റിമാന്‍ഡ് ചെയ്തു. അനസ് ഹരിപ്പാട് എത്തിയത് എന്തിനാണെന്ന് അന്വേഷിച്ചു വരുകയാണ്. മറ്റു സംഘടനകളുമായോ ഗുണ്ടാസംഘമായോ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി മണ്ണാറശാലയിലെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന സൂരജിനെ നാല്‍പ്പതോളം വരുന്ന ഡിവൈഎഫ്ഐ ഗുണ്ടകള്‍ മാരകായുധങ്ങളുമായെത്തി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ തലയ്ക്കടിയേറ്റ് നിലത്തുവീണ സൂരജിനെ സഹപ്രവര്‍ത്തകരെത്തിയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുമാരപുരം, ഹരിപ്പാട് ഭാഗങ്ങളില്‍ നിരവധി യുവാക്കള്‍ ഡിവൈഎഫ്ഐ വിട്ട് ആര്‍എസ്എസിലേക്ക് മാറിയതാണ് ഡിവൈഎഫ്ഐ സംഘത്തെ പ്രകോപിപ്പിച്ചത്. ഹരിപ്പാട് നാരകത്തറയില്‍ നടക്കുന്ന സിപിഎം ഏരിയ സമ്മേളന പരിസരത്ത് സംഘടിച്ച ഡിവൈഎഫ്ഐക്കാരായ സാജു, രഞ്ജിത്ത്, വട്ടുണ്ണി, ബെന്‍സീര്‍, അനസ് എന്നിവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായിട്ടാണ് അക്രമം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: