ചേര്‍ത്തല: വൈറ്റ്നര് ലഹരിയായി ഉപയോഗിച്ച വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ ബോധരഹിതനായി വീണു. പോലീസ് എത്തി വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ഒരു വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ബോധരഹിതനായത്. കുട്ടികള്‍ സംഘം ചേര്‍ന്നാണ് ലഹരി ഉപയോഗിച്ചത്. ഇതിലൊരാള്‍ക്കാണ് ബോധക്ഷയമുണ്ടായത്. ഏറെനേരം കഴിഞ്ഞ് കുട്ടി ഉണരാതിരുന്നതിനാല്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ബാഗില്‍ നിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങള്‍, ഗുളികകള്‍, സൈക്കിള്‍ ട്യൂബിന്റെ പഞ്ചര്‍ ഒട്ടിക്കുന്ന സൊല്യൂഷന്, സിഗററ്റുകള്‍ എന്നിവ കണ്ടെടുത്തു. ക്ലാസിലെത്തുന്ന കുട്ടികളില്‍ ചിലര്‍ പാതിമയക്കത്തിലാണ്. മറ്റുചിലര്‍ തലവേദനയാണെന്ന് പറഞ്ഞ് കിടക്കാറുണ്ടെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: