പാലക്കാട്: ബിഎംഎസിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് 2015 ഫെബ്രുവരി 21,22 തിയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ബിഎംഎസ് സംസ്ഥാന ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന് അധ്യക്ഷത വഹിച്ചു. എന്‍.മോഹന്‍കുമാര്‍, ഡോ. വി.ബാലകൃഷ്ണപണിക്കര്‍, വി.കെ.സോമസുന്ദരന്‍, സി.ബാലചന്ദ്രന്, എസ്.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: വി.കെ.സോമസുന്ദരന്‍, എന്‍.മോഹന്‍കുമാര്‍, അഡ്വ.വി.രാജഗോപാല്‍(രക്ഷാധികാരികള്‍), ഡോ.വി.ബാലകൃഷ്ണപണിക്കര്‍(ചെയര്മാന്), ബി.ഗംഗാധരന്, എം.ഹരിശങ്കര്‍, അഡ്വ.ബാലചന്ദ്രന്, കെ.പി.രാജേന്ദ്രന്, ഡോ.നാരായണന്, കെ.സുധീര്‍, കെ.രാമചന്ദ്രന്, (വൈസ്.ചെയര്മാന്), സി.ബാലചന്ദ്രന്(ജന.കണ്), പി.സുന്ദരന്‍(ട്രഷറര്‍).
സബ് കമ്മറ്റി ഭാരവാഹികളായി മധുസൂധനന്‍പിള്ള(ഫിനാന്‍സ്), യു.കൈലാസ്മണി(പ്രചരണം), കെ.കൃഷ്ണന്(ഭക്ഷണം), ഇ.നാരായണന്‍കുട്ടി(പ്രോഗ്രാം) എന്നിവര്‍ ഉള്‍പ്പെടെ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: