കോട്ടയം:കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട കണ്ണന് ശൗര്യചക്രയുടെ മാതാവ് രാജലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ സൈനികക്ഷേമ നിധിയില്‍ നിന്നനുവദിച്ച എട്ട് ലക്ഷം രൂപയുടെ ധനസഹായം ജില്ലാ സൈനിക്ഷേമ ബോര്‍ഡ് യോഗത്തില്‍ സൈനികക്ഷേമ ഓഫീസര്‍ ഷീബാ രവി കൈമാറി. സായുധസേനാ പതാകദിനാചാരണത്തിനു മുന്നോടിയായി പതാകനിധി സമാഹരണം സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
സൈനികക്ഷേമനിധിയില്‍ നിന്ന് സാമ്പത്തിക സഹായമായി 48500 രൂപയും വിമുക്തഭട•ാരുടെ വിധവകള്‍ക്ക് സ്വയംതൊഴിലിനായി രണ്ട് തയ്യല്‍ മെഷീനുകളും അനുവദിച്ചു.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ പതാകനിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളിനെയും കോട്ടയം ആര്.ടി ഓഫീസിനെയും യോഗത്തില്‍ അഭിനന്ദിച്ചു. സായുധസേനാ പതാകനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ കെ. ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാന്തോട്ടവും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: