പൊന്‍കുന്നം: പിഎസ്സി റിപ്പോര്‍ട്ട് ചെയ്ത തസ്തികകളില്‍ പോലും നിയമനം നടത്താതെകേരളത്തിലെ യുവാക്കളെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പറഞ്ഞു. യുവമോര്‍ച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി നിയമന കച്ചവടം നടത്തുകയാണ് സര്‍ക്കാര്‍. സ്വാതന്ത്ര്യത്തിനു ശേഷം വന്ന കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്യത്തെ കൊള്ളയടിച്ചു. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കാന്‍ സംസ്ഥാനത്തെ ചില മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യാതൊരു ഒരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആരോപിച്ചു. കെഎസ്ആര്‍ടിസി വേണ്ടത്ര ബസുകളും സ്പെയറുകളും അനുവദിക്കാന്‍ തയ്യാറായിട്ടില്ല. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്തതുവഴി വിവേചനമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ഒ. അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നഗരപാലികാ സെല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എന്‍. മനോജ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്, ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, വൈസ് പ്രസിഡന്റ് രാജേഷ് കര്‍ത്ത, സെക്രട്ടറി അഖില്‍ രവീന്ദ്രന്, നിയോജകമണ്ഡലം സെക്രട്ടറി വി.ആര്. രഞ്ജിത്ത്, നിഖുല്‍ രോഹിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: