സിഡ്നി: പ്രതിരോധ, സാമ്പത്തിക, വിദ്യാഭ്യാസ, കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന, ആരോഗ്യ, ഊര്‍ജ്ജ മേഖലകളില്‍ സഹകരിക്കാന്‍ ഭാരതവും ആസ്ട്രേലിയയും തീരുമാനിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ടോണി ആബട്ടും സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കിയാല്‍ രണ്ടു കൂട്ടര്‍ക്കും വലിയ സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാന്‍ കഴിയുമെന്ന് മോദിയും ആബട്ടും പറഞ്ഞു. വിഭവശേഷി, വിദ്യാഭ്യാസം, നൈപുണ്യം, കൃഷി, അടിസ്ഥാന വികസനം, നിക്ഷേപം, സാമ്പത്തിക സേവനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ സഹകരിക്കണം. പ്രസ്താവനയില്‍ പറയുന്നു.
സമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ഡിസംബറില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താനും തീരുമാനമായി. ഇരുരാജ്യങ്ങളുടേയും വിപണി പരസ്പരം ലഭ്യമാക്കും.ആസ്ട്രേലിയന്‍ വ്യവസായികള്‍ക്ക് ഭാരതത്തിലും ഭാരതത്തിലെ വ്യവസായികള്‍ക്ക് ആസ്ട്രേലിയയിലും മുതല്‍ മുടക്കാന്‍ സൗകര്യമൊരുക്കും.
ഭാരത നിക്ഷേപകര്‍ അവിടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. ആസ്ട്രേലിയന്‍ വ്യവസായികള്‍ ഭാരതത്തില്‍ കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കും. ഊര്‍ജ്ജോല്‍പ്പാദനം, അടിസ്ഥാന വികസനം തുടങ്ങിയ രംഗത്തും അവര്‍ മുതല്‍ മുടക്കും.
ശക്തമായ വ്യാപാര ബന്ധം സ്ഥാപിക്കാന്‍ ഭാരത ആസ്ട്രേലിയ എക്സിക്യൂട്ടീവ് ഫോറം രൂപീകരിക്കും. ഭാരത നഗരങ്ങളില്‍ ആസ്ട്രേലിയന്‍ വ്യാപാര വാരം സംഘടിപ്പിക്കും.
ആസ്ട്രേലിയയില്‍ ഭാരതം മെയ്ക്ക് ഇന്‍ ഇന്ത്യ മേള സംഘടിപ്പിക്കും. കൂടാതെ സ്വര്‍ണ്ണ, രത്ന മേളകളും സംഘടിപ്പിക്കും.ഊര്‍ജ്ജോത്പ്പാദനം കൂട്ടാന്‍ കല്‍ക്കരി ഖനന രംഗത്ത് രണ്ടു രാജ്യങ്ങളും സഹകരിക്കും.
ആസ്ട്രേലിയ യുറേനിയം നല്‍കും
സമാധാന ആവശ്യത്തിനുള്ള ആണവ സഹകരണം മെച്ചമാക്കും. ഇതിന്റെ ഭാഗമായി ഭാരതത്തിലെ ആണവ നിലയങ്ങള്‍ക്ക് ആസ്ട്രേലിയ യുറേനിയം നല്‍കും.
ഭീകരപ്രവര്‍ത്തനത്തെ ചെറുക്കും
ഭീകരപ്രവത്തനം, മറ്റ് അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ എന്നിവ സംയുക്തമായി നേരിടും. നിലവിലുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തന ഗ്രൂപ്പിന്റെ പേര് മാറ്റി അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന വിധത്തിലുള്ള പേരാക്കും.
പ്രതിരോധം, ഭീകരവിരുദ്ധ പ്രവര്‍ത്തനം, സൈബര്‍ നയം തുടങ്ങിയ കാര്യങ്ങളില്‍ സഹകരിക്കാന്‍ പുതിയ സംവിധാനം രൂപീകരിക്കും.ഭീകരസംഘടനകളില്‍ വിദേശികള്‍ ചേരുന്നതു മൂലമുള്ള വര്‍ദ്ധിച്ച വിപത്ത് സംയുക്തമായി നേരിടും. പ്രതിരോധമന്ത്രിമാരുടെ ചര്‍ച്ചകള്‍ സ്ഥിരമാക്കും. ഇരുരാജ്യങ്ങളും സംയുക്തമായി നാവിക അഭ്യാസങ്ങള്‍ സംഘടിപ്പിക്കും. സേനാ തലവന്മാരുടെ ചര്‍ച്ചകള്‍ നടത്തും.
മേഖലയില്‍ പുരോഗതിയും സുരക്ഷയും കൈവരുത്താന്‍ ഒത്തൊരുമിച്ച് പരിശ്രമിക്കും.
വിനോദ സഞ്ചാര വാരാഘോഷങ്ങള്‍ ഇരുരാജ്യങ്ങളിലും സംഘടിപ്പിക്കും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുളള യാത്രകളും വിനോദസഞ്ചാരങ്ങളും പ്രോല്‍സാഹിപ്പിക്കും.
ഭാരത ആസ്ട്രേലിയന്‍ സര്‍വ്വ കലാശാലകള്‍ തമ്മില്‍, പ്രത്യേകിച്ച് ഗവേഷണങ്ങളില്‍, സഹകരിക്കും.ഗംഗാ പുനരുദ്ധാരണത്തില്‍ ആസ്ട്രേലിയ പങ്കാളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: