കറാച്ചി: പാകിസ്ഥാനെതിരെ ഇന്ത്യ നിഴല്‍ യുദ്ധം നടത്താന്‍ ശ്രമിക്കുന്നെന്ന് പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.
അഫ്ഗാനിസ്ഥാന്റെ സഹായത്തോടെയാണ് ഇന്ത്യ ഇതിനായി ശ്രമിക്കുന്നതെന്നും മുഷറഫ് ആരോപിച്ചു.
നാറ്റോ സേനാംഗങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നത് നിഴല്‍ യുദ്ധത്തിന് വഴിയൊരുക്കുമെന്ന് മുഷറഫ് താക്കീത് നല്കി.
വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനെ പാകിസ്ഥാന് എതിരാക്കാനാണ് ഇന്ത്യയുടെ നീക്കം.
തെക്കന്‍ അഫ്ഗാനിസ്ഥാനിലുള്ള താജിക്ക് ഗോത്ര വിഭാഗത്തിന്റെ സഹായത്തോടെ അപ്ഗാനിസ്ഥാനില് സ്വാധീനം ചെലുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് മുഷറഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: