ബെയ്ജിങ്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പാക് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളെ ചൈന തള്ളി.
വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് ലീ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന് ആധികാരിക തെളിവുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തി പ്രദേശമായ രജൗരി സെക്ടര്‍ പ്രദേശത്ത് പാക് സൈനികര്‍ക്ക് ചൈന പരിശീലനം നല്‍കുന്നതായി ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു വന്നിരുന്നു.റിപ്പോര്‍ട്ടിന്മല്‍ ഇന്ത്യന്‍ ഗവണ്മെന്ര് ഇതുവരേ സ്ഥിരീകരണം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: