പത്തനംതിട്ട: ശബരിമല തീര്‍ഥാടനപാതയായ മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് 38 കോടി രൂപ ചെലവില്‍ ഹെവി മെയിന്റനന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും.
റവന്യൂ-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്.ഹരിദാസ് ഇടത്തിട്ട, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന് അലക്സ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.ഹരിദാസ്, കോമളം അനിരുദ്ധന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ പുഷ്പാംഗദന്, വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മത്തായി ചാക്കോ, അംഗം അഡ്വ.റ്റി.എസ്.സജി, കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്മാന് കെ.ഇ.അബ്ദുറഹിമാന്, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ.സതീശന്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി.കെ.രാജേന്ദ്രബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോമസ് അലക്സ്, എം.എസ്.രാജേന്ദ്രന്, സമദ് മേപ്രത്ത്, ആലിച്ചന്‍ ആറൊന്നില്‍, ബേബിച്ചന് വെച്ചൂച്ചിറ, ജോസഫ് കുര്യാക്കോസ്, എം.ജെ.രാജു, സനോജ് മേമന, അനോജ്കുമാര്‍, രാജു ആനമഠം തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: