മണ്ണാര്‍ക്കാട്: കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന് പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തുതലങ്ങളില്‍ ജൈവ കൃഷി വ്യാപനത്തിനുളള പദ്ധതികള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ നേതൃത്വത്തിലുളള പ്രോജനി ഹബ്ബിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് തത്തേങ്ങലം പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമുളള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനാണ് സര്‍ക്കാര്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നത്. ജീവിത രീതികളിലെ മാറ്റങ്ങളും നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഔഷധ കൃഷി പ്രോത്സാഹിപ്പിക്കാനുളള പദ്ധതിയും ആസൂത്രണം ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നിരവധിയുണ്ട്. കാസര്കോട്ടെതുപോലുളള ദുരന്തം മറ്റ് മേഖലകളിലുണ്ടാവാന് സര്‍ക്കാര്‍ അനുദിക്കില്ല. ഡിസംബറോടെ കേരളത്തിലെ നിരോധിത എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അച്ചീവര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്ലാന്റേഷന് കോര്പ്പറേഷന് ചെയര്മാന് ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് തത്തേങ്ങലം പ്ലാന്റേഷന് മാനേജര്‍ സജീവന് നല്കി.
ഗ്രാമഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി അലി, സീനാ ജോസഫ്, പഞ്ചായത്ത് അംഗം മിനി ബാബു, എ. ഭാസ്കരന്, ഖാലിദ് മാസ്റ്റര്‍, എ.ബി അജിത്ത് കുമാര്‍, കെ.ബി സോമന്, എം.എം ജോയി, എം. ഷാബു, മാനേജിംങ് ഡയറക്ടര്‍ എ.ഉണ്ണികൃഷ്ണന്, പി.സി.കെ ജനറല്‍ മാനേജര്‍ ജി. ജസ്റ്റസ് കരുണാരാജന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: