ലക്കിടി: നാഗരാജ ക്ഷേത്രമായ പാമ്പാടി പാമ്പുംകാവില് ദേവപുരാണ യജ്ഞത്തിന്റെ നാലാം ഘട്ടമായ ഭാഗവത സപ്താഹയഞ്ജത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രിമാരായ പാതിരിക്കുന്നത്തുമന കൃഷ്ണകുമാര്‍ നമ്പൂതിരി, പനാവൂര്‍ അനിയന് നമ്പൂതിരി എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നു പാരായണം നടന്നു. തൃപ്പുണിത്തുറ രാമസ്വാമി മുഖ്യ ആചാര്യനും കറുതമേശ്ശേരിമന രാജേഷ് നമ്പൂതിരി സഹ ആചാര്യനുമാണ്. 23നു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നിളാനദിയില്‍ അവഭൃതസ്നാനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: