മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കല്ലടി കോളേജ് ഗ്രൗണ്ടില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്നുവന്ന ജില്ലാ സ്കൂള്‍ കായിക മേളയില്‍ ഉപജില്ലകളില്‍ മണ്ണാര്‍ക്കാടും സ്കൂളുകളില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്കൂളും വീണ്ടു ജേതാക്കള്‍.
341 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല ഒന്നാം സ്ഥാനം നേടിയപ്പോള്‍ 324 പോയിന്റോടെ പറളിയും 45 പോയിന്റോടെ ഒറ്റപ്പാലം ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്കൂള്‍ വിഭാഗങ്ങളില്‍ കല്ലടിയുടെ തുടര്‍ച്ചയായ 16 ാം വിജയമാണിത്. 30 സ്വര്‍ണ്ണം, 22 വെളളി, 17 വെങ്കലവുമടക്കം 221 പോയിന്റുകള്‍ നേടി പറളി സര്‍ക്കാര്‍ ഹൈസ്കൂളാണ് കല്ലടിക്കുപിന്നിലുളളത്. 10 സ്വര്‍ണ്ണം 6 വെളളി, 9 വെങ്കലമടക്കം 75 പോയിന്റ് നേടിയ മുണ്ടൂര്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനത്തെത്തി.
മണ്ണാര്‍ക്കാടിന് 38 സ്വര്‍ണ്ണവും 33 വെളളിയും 18 വെങ്കലവും ലഭിച്ചപ്പോള്‍ പറളി 40 സ്വര്‍ണ്ണവും 28 വെളളിയും 27 വെങ്കലവുമാണ് നേടിയത്. രണ്ട് സ്വര്‍ണ്ണം, 8 വെളളി, 7 വെങ്കലവുമാണ് മൂന്നാം സ്ഥാനക്കാരായ ഒറ്റപ്പാലത്തിന് നേടാനായത്. മണ്ണാര്‍ക്കാട് ഉപജില്ല നേടിയ 341 ഒ 261 പോയിന്റും കുമരംപുത്തൂര്‍ കല്ലടിയുടെ താരങ്ങളുടെ സംഭാവനയാണ്. 33 സ്വര്‍ണ്ണം, 27 വെളളി, 15 വെങ്കലം എന്നിവയാണ് കല്ലടി സ്കൂള്‍ ഉപജില്ലക്ക് നേടിക്കൊടുത്തത്. കായി്കാദധ്യാപക വിദ്യാര്‍ത്ഥികളുടെ സമരം മൂലം മേളയുടെ രണ്ടാം ദിവസം മത്സരങ്ങള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ വരെ മത്സരങ്ങള്‍ നീണ്ടത്. അ ഇന്നലെ ക്രോസ് അടക്കം 12 മത്സരങ്ങയിനങ്ങളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: