എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടകരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി പോലീസ് വെബ്സൈറ്റ് ആരംഭിച്ചു. എരുമേലി ഹെല്‍പ്പ് ഡെസ്ക്.കോം എന്ന സൈറ്റില്‍ ശബരിമല, പമ്പ എന്നിവടങ്ങളിലെ വിവരങ്ങള്‍ രാവിലെയും വൈകിട്ടുമായി അറിയാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്ക് എവിടെ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും സൈറ്റിലേക്ക് അയയ്ക്കാനും ഉടനെ പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. വി.യു. കുര്യാക്കോസ്, സി.ഐ. എം.എ. അബ്ദുള്‍ റഹിം എന്നിവര്‍ പറഞ്ഞു. ശബരിമലയിലെ വെര്‍ച്ച്വല്‍ ക്യൂവിനെ സംബന്ധിച്ച വിവരങ്ങള്‍, തിരക്കുകള്‍, റൂട്ട് മാപ്പുകള്‍, ഫോണ്‍ നമ്പരുകള്‍, അടക്കം മിക്ക സംവിധാനങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലാന്സര് സോഫ്റ്റ് വെയര്‍ കമ്പനിയാണ് പോലീസിന് വൈബ്സൈറ്റ് തയ്യാറാക്കി നല്‍കിയിരിക്കുന്നത്. കമ്പനി പ്രതിനിധി പ്രദീപിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വെബ്സൈറ്റ് ക്രമീകരിക്കുന്നത് പി.പി. രാജേഷ് പോലീസ് ഓഫീസറാണ്. പദ്ധതി ദക്ഷിണ മേഖല എ.ഡി.ജി.പി. കെ.കെ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: