ന്യൂദല്‍ഹി: ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ സ്തംഭിപ്പിക്കുന്നതായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. മുന്‍വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് മ്യാന്മാര് സന്ദര്‍ശിച്ചപ്പോള്‍ ആരും കാണാന്‍ വന്നില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇത്തരത്തിലുണ്ടായതാണെന്നും ജയ്റ്റ്ലി പറഞ്ഞു.
സല്മാന് ഖുര്‍ഷിദിന്റെ നേതാവിന് ഭാരതത്തില്‍ ലഭിക്കുന്നതിലും വലിയ ജനക്കൂട്ടം നരേന്ദ്രമോദിയെ കാണാന്‍ സിഡ്നിയിലെത്തുന്നു എന്നത് സല്‍മാന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും കഷ്ടാവസ്ഥയാണ് വ്യക്തമാക്കുന്നത്. മോദി സന്ദര്‍ശിക്കുന്ന എല്ലാ വിദേശ രാജ്യങ്ങളിലേക്കും ഭാരതത്തില്‍ നിന്നും ആള്‍ക്കൂട്ടത്തേയും കൊണ്ടുപോകുന്നു എന്നതു വളരെ രസാവഹമായ കണ്ടുപിടുത്തമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശങ്ങളിലെ ഭാരതീയരെ അവഗണിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നതായും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: