വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിന്റെ കിഴക്കന്‍ തീരപ്രദേശത്തു അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 അടയാളപ്പെടുത്തിയ ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാവിലെയാണ് ഉണ്ടായത്.
കടലിനു 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. കിഴക്കുവടക്കന്‍ നഗരമായ ഗിസ്ബോണില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള കടലിലാണ് ഭൂചലനത്തിന്റെ ഉത്ഭവം. ഭൂചലനത്തില്‍ നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: