കാനോ: നൈജീരിയയിലെ ബൗച്ചിയിലുണ്ടായ ചവേര്‍ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 65 പേര്‍ക്കു പരിക്കേറ്റു.
ബൗച്ചി സംസ്ഥാനത്തിലെ അസരി നഗരത്തിലാണ് സംഭവം. നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ എത്തിയ വനിതാ ചവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പ്രദേശത്തു നവംബര്‍ ഏഴിനുണ്ടായ സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടിരുന്നു.
ബോക്കോ ഹറാം തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണു വടക്കു കിഴക്കന്‍ നൈജീരിയ. ഇതുവരെ 13,000 അധികം പേരാണ് ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: