കൊച്ചി: സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള അയ്യപ്പ സേവാകേന്ദ്രം ജസ്റ്റിസ് എം.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ വിശ്വഹിന്ദുപരിഷത്തിന്റെയും അയ്യപ്പ സേവാ സമാജത്തിന്റെയും സേവാകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാണ്.
വിഎച്ച്പി സൗത്ത് പ്രഖണ്ഡ് പ്രസിഡന്റ് പി.രാമചന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്.സജി, വിഭാഗ് സെക്രട്ടറി എന്‍ആര്‍ സുധാകരന്, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് രാജേഷ് ചന്ദ്രന്, കിഷോര്‍ ബാബു, സുധാകരന് കൂടത്തില്‍, എടി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമ ശുശ്രൂഷ, കുടിവെള്ളം, അന്നദാനം, വാഹന സൗകര്യം, ഇന്‍ഫര്‍മേഷന്‍ എന്നീ സേവനങ്ങള്‍ ലഭ്യമാണ്. അനില്‍കുമാര്‍, നടേശന്,സുബ്രഹ്മണ്യന്, ഗോപി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: