കൊല്ലം: സംസ്കൃതഭാഷാപഠനം പ്രൈമറി സ്കൂള്‍ മുതല്‍ പാഠ്യവിഷയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖില കേരള തന്ത്രിമണ്ഡലം ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പൈതൃകഭാഷയായ സംസ്കൃതത്തിന്റെ സ്വാധീനം കുറയുന്നതാണ് ഇതിഹാസങ്ങളെയും പുരാണങ്ങളെയും പലതരത്തില്‍ വ്യാഖാനിക്കാന്‍ ഇടവരുത്തുന്നതെന്നും ഇത് സമൂഹത്തില്‍ ധര്‍മ്മച്യുതിക്ക് കാരണമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
തന്ത്രിമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ആധ്യാത്മിക വേദപാഠശാലകള്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട്ടില്ലത്ത് എസ്.നീലകണ്ഠന് പോറ്റി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി നീലമന വൈകുണ്ഠം ഗോവിന്ദന്‍നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
ശ്രീമഹാവിഷ്ണുപുരാണം എന്ന ആധ്യാത്മികപുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് പ്രൊഫ.നീലമന വി,ആര്.നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു. മാധവപ്പള്ളി എസ്.രാധാകൃഷ്ണന് നമ്പൂതിരി, വാഴയില്‍ മഠം വി.എസ്.വിഷ്ണു നമ്പൂതിരി, ശങ്കരര് ഭദ്രാസര്, കെ.ഇ.കൃഷ്ണകുമാര്‍, കെ.എസ്.നാരായണന് നമ്പൂതിരി, എസ്.ഉണ്ണികൃഷ്ണന് നമ്പൂതിരി, എസ്.ആര്.ജയകൃഷ്ണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സുരേഷ് പോറ്റി സ്വാഗതവും ദിവാകര്‍ രാജര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: