ദമാസ്ക്കസ്: ഐഎസ് ഭീകരര്‍ തടവിലാക്കി വെച്ചിരുന്ന യുഎസ് സന്നദ്ധ പ്രവര്‍ത്തകനെ ഐഎസ് ഭീകരര്‍ വധിച്ചു. അമേരി്ക്കയിലെ ഇന്ത്യാന സ്വദേശിയായി റഹ്മാന് കാസ്സിഗിനെയാണ് ഭീകരര്‍ കഴുത്തറുത്ത് കൊന്നത്.
കാസിഗിനെ കഴിഞ്ഞ വര്‍ഷം സിറിയയില്‍ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് ഇയാളെ വധിക്കുന്നത്.
മുഖംമൂടി ധരിച്ച ഒരു ഐ.എസ്. ഭീകരന് കസ്സിഗിന്റെ തലയറുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംഘടന യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. തടവില്‍ കഴിയുമ്പോള്‍ തന്നെ ഇയാളെ ഭീകരര്‍ നിര്‍ബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചിരുന്നു.
കസ്സിഗ് കഴിഞ്ഞ മാസം വീട്ടുകാര്‍ക്ക് കത്തെഴുതിയിരുന്നു. ഒരു മനുഷ്യന് അനുഭവിക്കാവുന്നതിന്റെ പരമാവധി യാതനകളാണ് തടവില്‍ താന്‍ അനുഭവിച്ചതെന്നും ഈ കാലയളവില്‍ അനുഭവിച്ച വിഷമതകള്‍ വിവരണാതീതമാണെന്നും കത്തില്‍ കസ്സിഗ് പറഞ്ഞിരുന്നു. ഈ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് മകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കസ്സിഗിന്റെ മാതാപിതാക്കള്‍ ഐ.എസ്. ഭീകരരോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇറാഖ് യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള കസ്സിഗ് പിന്നീട് വിരമിച്ചശേഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി ലെബനണില്‍ ജോലി ചെയ്തു. അതിനുശേഷമാണ് സിറിയയിലെ ആശുപത്രികളില്‍ സേവനത്തിനായി എത്തിയത്. സിറിയന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതനിടെയാണ് ഭീകര്‍ കാസിഖിനെ തട്ടിക്കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: