ന്യൂദല്‍ഹി: എട്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി പ്രതിനിധി സംഘം ചൈനയ്ക്ക് തിരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് എംഎല്‍എമാരും എംപിമാരും അടങ്ങുന്ന സംഘം പോയത്്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തരഘടന, രാഷ്ടീയസംവിധാനം, ജനകീയ വിഷയങ്ങളിലെ ഇടപെടല്‍ എന്നിവ മനസിലാക്കുകയാണ് 22 വരെ നീണ്ടുനില്‍ക്കുന്ന യാത്രയുടെ ഉദ്ദേശ്യം.
രാഷ്ടീയവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ ചെറിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ യാത്ര സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ സാമ്പത്തിക സാംസ്ക്കാരിക ബന്ധത്തിനുള്ള പാത തെളിക്കാന്‍ യാത്രയ്ക്ക് കഴിയട്ടെ എന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.
വിവിധ വിഷയങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടുകള്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിവരിച്ചു. മുന്‍ ഉത്തരാഘണ്ട് മുഖ്യമന്ത്രിയും എംപിയുമായ ഭഗവത് സിംഗ് കൊസാരിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ 13 പേരാണുള്ളത്.
കൊസാരിക്കു പുറമെ എംപിമാരായ തരുണ്‍ വിജയ്,ഭോലാ സിംഗ്(ഉത്തരാഘണ്ട്), പ്രസാദ് താസ(ആസാം), ഹരീഷ് ദൈവേദി(യുപി), എംഎല്‍എ മാരായ വിശ്വനാഥ പട്ടീല്‍ (കര്‍ണാടക), വിശ്വേശ്വര്‍ ആനന്ദ് ഹെഡ്ഗേ (കര്‍ണാടക), വിനോദ് നാരായണ ഝാ (ബീഹാര്‍), വൈദ്യനാഥ പ്രസാദ് (ബീഹാര്‍), അസിം ഗോയല്‍( ഹരിയാന), വീരേന്ദ്ര കന്‍വാര്‍( ഹിമാചല്‍), സലില്‍ കുമാര്‍ വൈഷ്ണോയി(യുപി) ബിജെപി പാര്‍ലമെന്റെറി പാര്‍ട്ടി ആഫീസ് സെക്രട്ടറി കെ ബാലസുബ്രമണ്യം എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: