കൊച്ചി: ഇല്ലായ്മകള്‍ക്ക് നടുവില്‍ ആരുടെയും സഹായമില്ലാതെ പതറാതെ കുതിക്കുന്ന നിഖില്‍ സുബ്രന് നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി. ഇളന്തിങ്കര ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി നിഖില്‍ സുബ്രന് ലോംങ്ജപ് ജൂനിയര്‍ വിഭാഗത്തില്‍ ഇക്കുറിയും ഗോള്‍ഡ് മെഡല്‍ നേടി.
കായികാധ്യപകനായ രഞ്ജിത്ത് മാത്യുവിന്റെ വ്യവസ്ഥാപിതമായ പരിശീലനങ്ങളും മറ്റ് അധ്യാപകരുടെ സഹായങ്ങളും കൊണ്ടാണ് നിഖില്‍ കായികരംഗത്ത് കുതിക്കുന്നത്. അഞ്ചാം ക്ലാസ് മുതലാണ് കായികരംഗത്ത് തുടക്കംകുറിച്ചത്. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനമാണ് കുടുംബത്തിലെ ഏകാശ്രയം.
തന്റെ മകന്റെ ഉയര്‍ച്ചക്കായി കഷ്ടതകള്‍ സഹിച്ചാണെങ്കിലും എന്തുചെയ്യുന്നതിനും തയ്യാറാണെന്ന പിതാവ് സുബ്രന്റെ പിന്‍ബലം മാത്രമാണ് നിഖിലിന് കായികമേഖലയില്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കൂടുതല്‍ പ്രേരണയാകുന്നത്.
ജേഷ്ഠനാണ് സ്പൈക് നിഖിലിന് നല്‍കിയത്. നാട്ടുകാരാണ് ട്രാക്ക് സൂട്ട് വാങ്ങി നല്‍കിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലോങ്ജംപില്‍ ആദ്യ ചാമ്പന്‍ഷിപ്പ് ലഭിക്കുന്നത്. തുടര്‍ന്ന് വിജയപടവുകളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനകായികമേളയില്‍ ട്രിപ്പിള്‍ ലോങ്ജംപില്‍ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഗോള്‍ഡ് മെഡല്‍ നഷ്ടമായത്. ഇന്ന് നടക്കുന്ന ട്രിപ്പിള്‍ ലോംങ്ജപ് മത്സരത്തിലും നിഖില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കു ഉറച്ച വിശ്വാസത്തിലാണ്.
ദിവസവും രാവിലെയും വൈകിട്ടുമുള്ള സ്കൂള്‍ ഗ്രൗണ്ടിലെ തീവ്ര പരിശീലനമാണ് നിഖിലിന് വിജയത്തിലേയ്ക്ക് നയിക്കുന്നത്. വളര്‍ന്നുവരുന്ന ഒരു കായികതാരത്തിന് ലഭിക്കേണ്ട പോഷകാഹാരങ്ങള്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍കൊണ്ട് ലഭിക്കുന്നിലെന്ന വിഷമമം മാത്രമാണ് അച്ഛന് സുബ്രനുള്ളത്.
നിഖില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: