പറവൂര്‍: അംബേദ്കറെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. പറവൂര്‍ നഗരസഭ അംബേദ്കര്‍ പാര്‍ക്കില്‍ ശാസ്ത്രയാന്‍ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള സയന്‍സ് പാര്ക്കിന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് ഇടുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഇതോടുകൂടി അംബേദ്കര്‍ പാര്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് പാര്‍ക്ക് എന്നായിരിക്കും അറിയപ്പെടുന്നത്. പറവൂര്‍ നഗരസഭ ഏകകണ്ഠമായെടുത്തതീരുമാനമാണ് ഹിന്ദുസമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരിക്കുന്നത്.
14ന് സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം ആഭ്യന്തരവവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ 1000പേര് പങ്കെടുത്ത പ്രകടനം നടന്നു. കെപിഎംഎസ്, വേട്ടുവ മഹാസഭ, എന്‍എസ്എസ്, അയ്യങ്കാളി സാംസ്കാരിക സമിതി, വിശ്വകര്‍മ്മസഭ, കേരളഹിന്ദുസാംബവ സമാജം, പന്തിരുകുല പ്രചാരക പരിഷത്ത് എന്നീ സംഘടനകളും പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതിഷേധമാര്‍ച്ച് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു ഉദ്ഘാടനം ചെയ്തു. ഹൈന്ദവ സംഘടനാ നേതാക്കളായ കെ.എം.നീലംബരന്‍, ലൈജു പി.ഗോപാല്‍, ഇ.കെ.ശശി, ജ്യോതികുമാര്‍, പി.വി.അജി, പി.എ.ചേങ്ങന്, പി.കെ.ബാഹുലേയന്, പി.കെ.ശശി, സലിം തുരുത്തില് എന്നിവര്‍ പ്രസംഗിച്ചു. കെ.ആര്.രമേഷ്കുമാര്‍, അമ്പാടി, കെ.ജി.മധു, സാബുശാന്തി, എം.സി.സനല്‍കുമാര്‍, തമ്പികല്ലുപുറം, കെ.ജി.സജീവ്, എം.എന്‍.ബാലചന്ദ്രന്, പി.എസ്.അജി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: