ആലപ്പുഴ: ഓര്‍ഡിനന്‍സ് വഴി വര്‍ദ്ധിപ്പിച്ച മുദ്രവില പിന്‍വലിക്കുക, അശാസ്ത്രീയത നിറഞ്ഞ താരിഫ് വില ഉയര്‍ത്താനുള്ള തീരുമാനം ഉപേക്ഷിക്കുക, ആധാരം എഴുത്ത് തൊഴില്‍ ആധാരം എഴുത്തുകാര്‍ക്കായി സംവരണം ചെയ്യുക, ക്ഷേമനിധി ബോര്‍ഡിന്റെ ചുമതല സ്വതന്ത്രമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആധാരം എഴുത്തുകാര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ട സമരം 12ന് നടക്കും. മുഴുവന്‍ ആധാരം എഴുത്തുകാരും പണിമുടക്കി കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി ധര്‍ണ നടത്തും. വിവിധ രാഷ്ട്രീയ നേതാക്കളായ വെള്ളിയാകുളം പരമേശ്വരന്, എ.എ. ഷുക്കൂര്‍, സി.ബി. ചന്ദ്രബാബു, പി. തിലോത്തമന് എംഎല്‍എ, എ.എം. നസീര്‍ തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.ടി. ജോണ്‍ പെരുമ്പള്ളില്‍, ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. സേവ്യര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. മധുസൂദനന്, സി.കെ. പുരുഷോത്തമന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: