ആലപ്പുഴ: എല്ലാ ജില്ലകളിലും ഇ-ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കിയതിനാല്‍ പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി 24 തരം സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍ഗണനാക്രമത്തില്‍ ലഭിക്കുമെന്നും അവയ്ക്കായി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അര്‍ത്തുങ്കല്‍ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി വഴി ലഭിച്ച 1,33,00,393 അപേക്ഷകളില്‍ 97 ലക്ഷത്തിലധികം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 30 വില്ലേജ് ഓഫീസുകളും 12 താലൂക്ക് ഓഫീസുകളും സര്‍ക്കാര്‍ പുതുതായി തുടങ്ങിയിട്ടുണ്ട്. ഇവയ്ക്കായി 869 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. മികച്ച സേവനം വേഗത്തില്‍ നല്‍കുന്നതിന് ആധുനിക സൗകര്യമുള്ള സ്മാര്‍ട്ട് വില്ലേജ് എന്ന നിലയിലാണു പുതിയ വില്ലേജ് ഓഫീസുകള്‍ അനുവദിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
അര്‍ത്തുങ്കല്‍ വില്ലേജ് ഓഫീസ് മന്ദിരനിര്‍മ്മാണത്തിന് അടുത്ത സാമ്പത്തികവര്‍ഷം തന്നെ പണം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 37 പേര്‍ക്ക് ചടങ്ങില്‍ പട്ടയം വിതരണം ചെയ്തു. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ചേര്‍ത്തല തെക്ക് വില്ലേജിലെ 516 ഹെക്ടര്‍ 25 ആര്‍സ് 15 ചതുരശ്ര മീറ്ററും ചേര്‍ത്തല വടക്ക് വില്ലേജിലെ 281 ഹെക്ടര്‍ 85 ആര്‍സ് 33 ചതുരശ്രമീറ്ററും ഉള്‍പ്പെടെ 798 ഹെക്ടര്‍ 10 ആര്‍സ് 48 ചതുരശ്രമീറ്ററാണ് അര്‍ത്തുങ്കല്‍ വില്ലേജിന്റെ വിസ്തീര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: