കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റുസ്ഥാനം ക്രൈസ്തവര്‍ക്ക് സംവരണം ചെയ്തതായി ആക്ഷേപം. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടു മണ്ഡലം കമ്മറ്റികളും പുനസംഘടിപ്പിച്ചപ്പോള്‍ പ്രസിഡന്റു പദവിയിലേക്ക് ക്രൈസ്തവരെ മാത്രമാണ് നിയോഗിച്ചത്.
ക്രൈസ്തവര്‍ക്കൊപ്പം ഹിന്ദുജനവിഭാഗത്തില്പ്പെട്ടവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഉണ്ടായിരുന്നിട്ടും ആര്‍ക്കും സ്ഥാനമാനങ്ങള്‍ നല്‍കാതിരുന്നത് മതേതരത്വത്തിന് എതിരാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. നിയോജകമണ്ഡലത്തിലെ രണ്ടു ബ്ലോക്കു പഞ്ചായത്തുകളുടെ പ്രസിഡന്റുപദവിയും ക്രൈസ്തവര്‍ക്കാണ് നല്‍കിയത്. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുനസംഘടന നടത്തിയതെന്നും ആക്ഷേപമുണ്ട്.
തുടര്‍ച്ചയായി പത്തുവര്‍ഷം പ്രസിഡന്റു പദവി വഹിച്ചവരെ മാറ്റി പുതിയ ആളുകള്‍ക്ക് പദവി നല്‍കണമെന്ന് കെപിസിസി നിര്‍ദ്ദേശവും പുനസംഘടനയില്‍ പാലിച്ചിട്ടില്ലെനന് പറയപ്പെടുന്നു. പുതിയതായി പ്രഖ്യാപിച്ച ലിസ്റ്റില്‍പ്പെട്ടവരെല്ലാം തന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഭാരവാഹിത്വമുള്ളവരാണ്. പാമ്പാടി, മീനടം, പുതുപ്പള്ളി, വാകത്താനം, മണര്‍കാട്, അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട എന്നീ മണ്ഡലം കമ്മറ്റികളാണ് പുനസംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: