തൃശൂര്‍: നവവധുവിനെ വീട്ടില്‍ കയറി അക്രമിച്ച കേസില്‍ ഒരാള്‍ പിടിയിലായതായി സൂചന. പോലീസ് അന്വേഷണം ഊര്ജ്ജിതംപ്രതിക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതു സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
പറപ്പൂര് പോന്നോര് ചവറാട്ടില്‍ വീട്ടില്‍ നീതു (18) വിനെയാണ് രണ്ടുദിവസം മുമ്പ് ബൈക്കിലെത്തിയ രണ്ടംഗ ക്വട്ടേഷന്‍ സംഘം ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്. സംഭവത്തിന് കാരണമായി പറയുന്നത് രണ്ടുദിവസം മുമ്പ് പറപ്പൂരില്‍ നിന്നും തൃശൂരിലേക്ക് ബസില്‍ പോവുകയായിരുന്ന യുവതിയോടു കണ്ടക്ടര്‍ മൊബൈല്‍ നമ്പര്‍ ചോദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയും.
ഭര്‍ത്താവും സുഹൃത്തും കൂടി കണ്ടക്ടറെ മര്‍ദിച്ചതായി ആരോപിക്കുന്നു. മാത്രമല്ല, യുവതിയുടെ കഴുത്തില്‍ നിന്നും ഒരു പവന്റെ മാല നഷ്ടപ്പെട്ടതായി കാണിച്ച് യുവതിയും ഭര്‍ത്താവും കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കണ്ടക്ടറുടെ നിര്‍ദേശ പ്രകാരം ക്വട്ടേഷന്‍ സംഘം യുവതിയെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം ഗൗരവമായി കാണാത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും മനുഷ്യാവകാശ സാമൂഹ്യപ്രവര്‍ത്തകരും പേരാമംഗലം പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും കുറ്റക്കാരായ മൂന്നു പേര്‍ക്കെതിരെ കേസെടുക്കാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു സമരക്കാര്‍ പിരി ഞ്ഞുപോയത്. അതേസമയം ഒന്നാംപ്രതിയായ കണ്ടക്ടര്‍ ഒരു പോലീസു കാരന്റെ മകനായതിനാലാണു കേസെടുക്കാന്‍ വൈകിച്ചതെന്നു സമരക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: