അമ്പലപ്പുഴ: പള്ളി ഭരണ സമിതി രേഖകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് രണ്ട് പേരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചതായി പരാതി. കുന്നുമ്മ കുറുപ്പഞ്ചേരില്‍ ഉമ്മര്‍കുഞ്ഞ് (50), മകന് ഹുസൈന് (24) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക്ക്ക് രണ്ടോടെയായിരുന്നു സംഭവം.
കുന്നുമ്മ മുഹയ്ദീന് ജുമാ മസ്ജിത്തിലെ ഭരണം കൈമാറുന്നത് സംബന്ധമായി കഴിഞ്ഞ കുറച്ച് ദിവസമായി പഴയ ഭരണ സമിതിയുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്.കഴിഞ്ഞ ദിവസമായിരുന്നു പള്ളിയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭരണസമിതിക്ക് രേഖകള്‍ കൈമാറുന്നത് വൈകിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതേച്ചൊല്ലി കഴിഞ്ഞ ദിവങ്ങളിലും വാക്കേറ്റവും സംഘര്‍ഷവും നടന്നിരിന്നു. ഇന്നലെ ഉച്ചയോടെ ഇത് സംബന്ധിച്ച് ചിലരുമായി വാക്കേറ്റമുണ്ടായി.
വിവരമറിഞ്ഞെത്തിയ സിപിഎം തകഴി ലോക്കല്‍ക്കമ്മിറ്റിയംഗം കുന്നുമ്മ ചക്കംകാട് വീട്ടില്‍ എം.എം. ഷരീഫും ഇയാളുടെ പിതൃസഹോദരന് റഷീദും ചേര്‍ന്ന് ഉമ്മര്കുഞ്ഞിനെയും മകനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: