ആലപ്പുഴ: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രഭരണ സമിതിയുടെ പരബ്രഹ്മ ചൈതന്യ പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി.സിനിമ, കവിതാരചന, ഗാനരചന തുടങ്ങിയ മേഖലകളില്‍ നല്കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നതെന്ന് ക്ഷേത്ര ഭരണസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പതിനേഴിന് രാത്രി ഏഴിന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ നടന് ജഗന്നാഥവര്‍മ്മ പുരസ്കാരം വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അഡ്വ.ജെ. അശോക് കുമാര്‍, ചെയര്മാന് പി.പ്രമോദ്, കമ്മറ്റിയംഗം എം.എം. നരേന്ദ്രന്, ഖജാന്‍ജി ജി.മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: