കൊച്ചി: പച്ചാളത്ത് യഥാര്‍ത്ഥ മേല്‍പ്പാലം പണിയുംവരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കാട്ടുങ്കല്‍ ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.കെ. സുരേഷ് പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കാട്ടുങ്കല്‍ ക്ഷേത്രത്തില്‍ നടത്തിയ ഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും അട്ടിമറിയും നിറഞ്ഞ ജനപ്രതിനിധികള്‍ക്ക് ശക്തമായ താക്കീതാണ് സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രഭൂമി കയ്യേറാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്നും വിവിധ ഹിന്ദു സമുദായങ്ങളെ പങ്കെടുപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് വടുതല പള്ളിക്കാവ് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് വൈശ്യസമാജം സംസ്ഥാന രക്ഷാധികാരി പി.എന്‍. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കാട്ടുങ്കല്‍ ക്ഷേത്രത്തില്‍ നടന്ന സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് കെ.ആര്. രമേശ് അധ്യഷത വഹിച്ചു.
ജനകീയസമരസമിതി ജനറല്‍ കണ്‍വീനര്‍ അബിജുസുരേഷ് ആമുഖപ്രസംഗം നടത്തി. ബിജെപി സംസ്ഥാനസമിതി അംഗം അഡ്വ. പി. കൃഷ്ണദാസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന്, വി.എന്‍. മോഹനന്, പി.പി. മനോജ്, കെ.വി.കെ. കുമാര്‍, സുകുമാരന്‍, എം.കെ. ശശിധരന്, ഭഗത്സിംഗ്, ധനഞ്ജയന്, എം.എന്‍. മുരളീധരന്, പുരുഷോത്തമറാവു, നവീന്‍, ബാലചന്ദ്രന്, മഹേഷ്, ഹേമ സുധീര്‍, സരിത സന്തോഷ്, സ്മിത അബിജു, പി.കെ. ദിനില്‍, രാജേഷ് ഷണ്മുഖം, ബാബു പച്ചാളം, സുധീര്‍, അനി വടുതല, രവി വടുതല, അനീഷ്, അശോകന് അയ്യപ്പന്‍കാവ്, ജയറാം, ബേബി വടുതല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: