കാക്കനാട്: കിഴക്കമ്പലം-മാഞ്ചേരിക്കുഴി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കി. പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കാന്‍ എറണാകുളം സ്പെഷ്യല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ നിര്‍ദ്ദിഷ്ട പ്രദേശത്ത് ആരംഭിച്ച സ്ഥല പരിശോധനയും പൂര്‍ത്തിയാക്കി. 12 കോടിയോളം രൂപയാണ് ഇതിനു ചെലവു വരുന്നത്.
കാക്കനാട്ട് നിന്നും ഇന്‍ഫോപാര്‍ക്ക്, ഇടച്ചിറ, പടിഞ്ഞാറേ മോറക്കാല വഴിയാണ് നിര്‍ദ്ദിഷ്ട പാത കിഴക്കമ്പലത്തേയ്ക്ക് കടന്നു പോകുന്നത്. ഈ ഭാഗത്തെ കടമ്പ്രയാറിനു കുറുകെയാണ് പാലം വരുന്നത്. മാഞ്ചേരിക്കുഴി പാലം നിര്‍മാണത്തിനും സ്ഥലമെടുപ്പിനും പിഡബ്ല്യുഡി, ലാന്റ് റവന്യൂ കമ്മീഷണര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ സ്ഥലമെടുപ്പിനു റവന്യു സെക്ഷനില്‍ നിന്നും നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്.
തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ ഇടച്ചിറയും, കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട പാലം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപയോളം വേണ്ടിവരുമെന്നാണു ഏകദേശ കണക്ക്. മാഞ്ചേരിക്കുഴി പാലം യാഥാര്‍ഥ്യമായാല്‍ വന്‍ വികസന സാധ്യതകളൊടൊപ്പം സ്മാര്‍ട്ട്സിറ്റി, ഇന്‍ഫോപാര്‍ക്ക്, എന്നിവിടങ്ങളിലേക്കുള്ള ദൂരം ആറു കിലോമീറ്റര്‍ വരെ കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: